സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി പരിഗണനയില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്. വിഷയം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുമായി ഈ മാസം പത്തിന് ചര്‍ച്ച ചെയ്യും.
അതേസമയം, സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നത് ഒരുവര്‍ഷത്തിനകം ജോലി സ്വീകരിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും ചര്‍ച്ചയ്‌ക്കെടുക്കും.