ജനങ്ങളെ കേട്ട് ജനങ്ങളെ അറിയിച്ച്

Share our post

കണ്ണൂർ: ജനങ്ങൾക്ക്‌ പറയാനുള്ളത്‌ കേൾക്കാനും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമുള്ള  ജനനായകരുടെ ഗൃഹസന്ദർശനം തുടരുന്നു. പിണറായി സർക്കാരിന്റെ ജനപക്ഷ–-വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചും കേന്ദ്രത്തിന്റെ കേരളത്തോടുളള അവഗണന തുറന്നുകാട്ടിയുമുള്ള ഗൃഹസന്ദർശനത്തിന്‌ വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌.

സംസ്ഥാന–-ജില്ലാ നേതാക്കളും ഏരിയാ–-ലോക്കൽ നേതാക്കളും പ്രവർത്തകരും വീടുകളിലെത്തി. ജനങ്ങൾക്കുള്ള പരാതി കേട്ടും പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തും സംശയങ്ങൾ ദുരീകരിച്ചും നുണപ്രചാരണങ്ങൾ തുറന്നുകാട്ടിയും ഗൃഹസന്ദർശനം മുന്നേറുകയാണ്‌. 

ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പെരിങ്ങത്തൂർ, കരിയാട്, തൃപ്പങ്ങോട്ടൂർ, പാറാട് ലോക്കലുകൾ, കൂത്തുപറമ്പ് നിർമലഗിരി കോളേജ് എന്നിവിടങ്ങളിലും സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പെരിങ്ങളം, പാനൂർ എന്നിവിടങ്ങളിലും  നേതൃത്വം നൽകി.
സംസ്ഥാന കമ്മിറ്റിയംഗം ടി .വി രാജേഷ്‌ ചെറുപുഴയിലും സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ എൻ ചന്ദ്രൻ മാവിലായി മുണ്ടയോട് പ്രദേശത്തും നേതൃത്വം നൽകി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!