കോളയാട് പെരുവയിൽ കാട്ടാനയക്രമണം; ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു

കോളയാട്: പെരുവ ആക്കം മൂലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ചു.ആക്കം മൂലയിലെ എനിയേനി രാമചന്ദ്രൻ,സി.പി.സുരേന്ദ്രൻ,എ.ബാബു,ചന്ദ്രിക ബാലചന്ദ്രൻ തുടങ്ങിയവരുടെ രണ്ടായിരത്തോളം വാഴകൾ കാട്ടാന നശിപ്പിച്ചു.റബർ,കമുക്,തെങ്ങ് എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.