വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു ലഹരിമുക്ത ബോധവത്കരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അനുശ്രീ പുന്നാട് വിശിഷ്ടാതിഥിയായി.മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണമെഡൽ നേടിയ രഞ്ജിത്ത് മാക്കുറ്റി,പി.എച്ച്.ഡി ജേത്രി ആർഷ കൃഷ്ണൻ,ജില്ലാ യുവജനോത്സവ വിജയി സാന്ദ്ര ബാബു,മുതിർന്ന ചുമട്ട് തൊഴിലാളികളായ ജോൺ പാലക്കൽ,ഗഫൂർ,സുരേന്ദ്രൻ എന്നിവരെ ആദരിച്ചു.
ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.സഹദേവൻ,വി.ബാബു,പി.വി.ദിനേശ്ബാബു,എം.കെ.അനിൽ കുമാർ,എം.ബിന്ദു,സി.മുരളീധരൻ,പി.ആർ.ഷനോജ് എന്നിവർ സംസാരിച്ചു.കുടുംബാംഗങ്ങളുടെ കലാപരിപാടികൾ,ഗാനമേള എന്നിവയുമുണ്ടായിരുന്നു.