കരുതൽ മേഖല സീറോ പോയിന്റിൽ നിലനിർത്താനാവശ്യപ്പെട്ട് കേളകത്ത് കോൺഗ്രസ് ഉപവാസം

Share our post

കേളകം: കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന പിണറായി സർക്കാരിന്റെ കർഷകവിരുദ്ധ സമീപനം പിൻവലിക്കണമെന്നും കരുതൽമേഖല സീറോ പോയിന്റിൽ തന്നെ നിലനിർത്തണമെന്നുമാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കേളകം ബസ്സ്റ്റാൻഡിൽ ഉപവാസ സമരം തുടങ്ങി.

സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ്.പ്രസിഡന്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ,ബൈജു വർഗീസ് ,പി.സി. രാമകൃഷ്ണൻ, പി.കെ. ജനാർദനൻ, സാജു തോമസ്,സുരേഷ്ചാലാറത്ത്, സുധീപ് ജെയിംസ്, സന്തോഷ് മണ്ണാർകുളം, സണ്ണി വേലിക്കകത്ത്, റോയി നമ്പുടാകം, ചാക്കോ തൈക്കുന്നേൽ, കെ.എം. ഗരീഷ്, കെ.വി. രാമചന്ദ്രൻ, അഡ്വ. ജയിംസ് മാത്യു തുടങ്ങിയവർ ഉപവാസ സമരത്തിൽ പങ്കാളികളാണ്.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!