ഉന്നത വിജയം നേടിയ മണത്തണ ശാഖയിലെ കുട്ടികളെ എസ്.എൻ.ഡി.പി ആദരിച്ചു

മണത്തണ: സ്‌കൂൾ കലോത്സവങ്ങളിൽ ഉന്നത വിജയം നേടിയ എസ്.എൻ.ഡി.പി മണത്തണ ശാഖയിലെ വിദ്യാർഥികളെ ആദരിച്ചു.ആവണി ഷിജു, ശിവദ ഷിജു, അജന പ്രകാശ്, നക്ഷത്ര സുരേഷ്, ശ്രീദേവി ബൈജു എന്നിവിവരെയാണ് ആദരിച്ചത്.
കുടുംബയോഗം ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ ബാബുഉദ്ഘാടനം ചെയ്തു.ശാഖ വൈസ്. പ്രസിഡന്റ് ഹരിദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി. രാജൻ,എം. സുരേന്ദ്രൻ,എം .ജി മന്മഥൻ,എ.കെ.ഗോപാലകൃഷ്ണൻ, കെ.ഗംഗാധരൻ,പത്മദാസ്,സുരേഷ് എന്നിവർ സംസാരിച്ചു.