കൊല്ലത്ത് ഒന്നര വയസുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

കൊല്ലം: മയ്യനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. പുല്ലിച്ചിറ കക്കാകടവ് സ്വദേശികളായ രാജേഷ്-ആതിര ദമ്പതികളുടെ മകന് അര്‍ണവിനാണ് പരിക്കേറ്റത്. ദേഹമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. മുത്തശി അകത്തേയ്ക്ക് പോയ സമയത്ത് വീടിന്റെ മുറ്റത്ത് നിന്ന കുട്ടിയെ നായ്ക്കള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.