തൊടുപുഴ സ്റ്റേഷന് മര്‍ദനം; അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പരാതിക്കാരന് ഹൈക്കോടതിയില്‍

കൊച്ചി: തൊടുപുഴ പോലീസ് സ്റ്റേഷന് മര്‍ദനത്തില്‍ എസ്പിതല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനായ മുരളീധരന് ഹൈക്കോടതിയില്‍. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
തൊടുപുഴ സ്റ്റേഷനില്‍വച്ച് ഹൃദ്രോഗിയായ തന്നെ എസ്പി ബൂട്ടിട്ട് ചവിട്ടിയെന്നും മര്‍ദിച്ചെന്നുമാണ് മലങ്കര സ്വദേശിയായ മുരളീധരന്റെ പരാതി. വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അവഹേളിക്കുന്ന പോസ്റ്റിട്ടതിനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
അതേസമയം ഇയാളെ മര്ദിച്ചിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി പി.മധു വ്യക്തമാക്കിയിരുന്നു. ഇയാള്‍ സ്റ്റേഷനിലെ കസേരയെടുത്ത് ബഹളം വച്ചപ്പോള്‍ പുറത്തിറങ്ങിപോകാന് പറയുകയായിരുന്നെന്നും ഡിവൈഎസ്പി പറഞ്ഞു.