വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട നാലു വയസുകാരിയെ അത്ഭുതകരമായി രക്ഷപെടുത്തി

തെങ്കാശി: തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട പാലക്കാട് സ്വദേശിയായ നാലു വയസുകാരിയെ അത്ഭുതകരമായി രക്ഷപെടുത്തി. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ വിജയകുമാറാണ് കുട്ടിയെ സാഹസികമായി രക്ഷപെടുത്തിയത്.
വ്യാഴാഴ്ച രാവിലെ 11ന് പഴയകുറ്റാലത്താണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശിയായ നവനീത് കൃഷ്ണന്റെ മകള്‍ ഹരിനയാണ് ഒഴുക്കില്‍പ്പെട്ടത്. കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതാണ് ഇവര്‍.
കുട്ടിയെ വെള്ളത്തിലിറക്കിയതിനു പിന്നാലെ ശക്തമായ നീരോഴുക്കുണ്ടായതോടെ ഒഴുക്കില്‍പെടുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ള വെള്ളത്തിലേക്കിറങ്ങിയാണ് വിജയകുമാര്‍ കുട്ടിയെ രക്ഷപെടുത്തിയത്.