ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ

കൊല്ലം: റെയിൽവേ റണ്ണിങ് റൂമിനു സമീപത്തുനിന്ന് മോട്ടോർ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. മരുത്തടി കന്നിമേൽ ചടയൻ തറ തെക്കതിൽ പ്രിൻസാണ് (24) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
മങ്ങാട് വലിയവിള തെക്കതിൽ വീട്ടിൽ സന്തോഷിന്റെ ബൈക്കാണ് ഈ മാസം 17ന് മോഷണം പോയത്. റെയിൽവേ റണ്ണിങ് റൂമിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന സന്തോഷ് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനം തന്ത്രപരമായി അപഹരിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റ് സാഹചര്യ തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.