ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ‘ചരിത്രം ചിത്രങ്ങളാക്കി’ പ്രദർശനം

Share our post

കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിലും കണ്ണൂർ സർവകലാശാലയും പീപ്പിൾ മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റും ചേർന്നു നടത്തുന്ന ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായുള്ള ചരിത്ര ചിത്ര പ്രദർശനവും പുസ്തകോത്സവവും കലക്ടറേറ്റ് മൈതാനിയിൽ തുടങ്ങി. ക്യൂബൻ അംബാസഡർ അലഹാൻത്രോ സിമാൻകാസ് മാറീൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു.പുസ്തകോത്സവം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുക്കുന്നുണ്ട്. ആദിവാസി ലൈബ്രറികൾക്കുള്ള പുസ്തകം നൽകൽ ചടങ്ങ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രദർശനവും പുസ്തകോത്സവവും 3ന് അവസാനിക്കും. 70 പ്രസാധകരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. വിദ്യാർഥികൾക്കുള്ള പ്രശ്നോത്തരി രഘുനാഥ് മൊറാഴ നയിച്ചു.

ലൈബ്രേറിയന്മാരുടെ സമ്മേളനം പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാഹിത്യ അക്കാദമിയുടെ ഗ്രന്ഥശാല പ്രവർത്തകർക്കുള്ള അവാർഡ് നേടിയ എം.ബാലന് ഡോ. വി.ശിവദാസൻ എംപി ഉപഹാരം നൽകി.

പി.വി.അബ്ദുൽ വഹാബ് എംപി, ഡോ. വി.ശിവദാസൻ എംപി, പി.സന്തോഷ്കുമാർ എംപി, സജീവ് ജോസഫ് എംഎൽഎ, എം.വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, എം.വി.ജയരാജൻ, പന്ന്യൻ രവീന്ദ്രൻ, കണ്ണൂർ യൂണിവേഴ്സിറ്റി പി.വി.സി സാബു എ ഹമീദ്, ഡപ്യൂട്ടി മേയർ കെ.ഷബീന, കേരള സാഹിത്യ അക്കാദമി മെംബർ എം.കെ.മനോഹരൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. എം.സത്യൻ, കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ.ദിനേശ് ബാബു, ടി.കെ.ഗോവിന്ദൻ, പി.പി.ഷെമീത, സർവകലാശാല റജിസ്ട്രാർ ഡോ.ജോബി കെ.ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പി.കെ.ഹരികുമാർ, പി.ഹരീന്ദ്രൻ, ബാലമുരളി കൃഷ്ണ, ഡോ. കെ.ടി.ചന്ദ്രമോഹൻ, എ.വി.അജയകുമാർ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!