ചെരിപ്പ് തുന്നാം, കോർപറേഷൻ തണലിൽ

കണ്ണൂർ: റോഡരികിൽ ചെരിപ്പ് തുന്നി ജീവിക്കുന്നവർക്ക് കോർപറേഷന്റെ വക വാർഷികസമ്മാനമായി ഷെൽട്ടറുകളൊരുക്കി. നാല് തൊഴിലാളികൾക്കായി രണ്ട് ഷെൽട്ടറുകളാണ് നൽകിയത്. ഇന്നർ വീൽ ക്ലബ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഇവ നൽകിയത്.
ചെരിപ്പ് തുന്നുന്ന തൊഴിലാളികൾക്കാവശ്യമായ ഷെൽട്ടറുകൾ നിർമിച്ചുനൽകുമെന്ന് കഴിഞ്ഞ ബജറ്റിലാണ് കോർപറേഷൻ പ്രഖ്യാപിച്ചിരുന്നത്.
മേയർ ടി.ഒ. മോഹനൻ ഷെൽട്ടറുകൾ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, ഇ.ടി. സാവിത്രി, വന്ദന ദീപേഷ്, ആർ.എസ്. സുജിത് കുമാർ, വിനോദ് പയ്യട, ബാബു തുടങ്ങിയവർ സംസാരിച്ചു.