100 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

തലശ്ശേരി: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ പരിശോധനയുടെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ന്യൂ മാഹി കിടാരംകുന്നിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ ബസിൽ കടത്തുകയായിരുന്ന 100 കുപ്പി (18 ലിറ്റർ) പുതുച്ചേരി മദ്യവുമായി തമിഴ്നാട് സ്വദേശിനിയെ പിടികൂടി.
തമിഴ്നാട് വിലുപ്പുരം കള്ളകുറിച്ചിയിലെ പെരിയ സ്വാമിയുടെ മകൾ റാണി(57)യാണ് പിടിയിലായത്.