കൂത്തുപറമ്പിൽ സോളാർ വിളക്കുകളുടെ അറ്റകുറ്റപണി തുടങ്ങി

Share our post

കൂത്തുപറമ്പ്:തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡിലെ കൂത്തുപറമ്പ് മേഖലയിൽ സോളാർ വിളക്കുകളുടെ അറ്റക്കുറ്റ പണികൾ ആരംഭിച്ചു. നിരവധി ലൈറ്റുകൾ പ്രവർത്തനരഹിതമായ സാഹചര്യത്തിലാണിത് .ഏതാനും മാസങ്ങൾ കൊണ്ടാണ് വാഹനങ്ങളിടിച്ചും സാങ്കേതിക പ്രശ്നങ്ങളെ തുടർന്നും കെ.എസ്.ടി.പി റോഡിലെ ഭൂരിഭാഗം സോളാർ ലൈറ്റുകളും പ്രവർത്തനരഹിതമായത്.

ടൗണിന്റെ പല ഭാഗങ്ങളും ഇരുട്ടിലായ സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നിശ്ചയിച്ചത്. തൊക്കിലങ്ങാടിയിൽ നിന്നും ആരംഭിച്ച് തലശ്ശേരി ഭാഗത്തേക്കുള്ള പണിയാണ് ഇപ്പോൾ നടക്കുന്നത്. ബാറ്ററിയിൽ ഡിസ്റ്റിൽഡ് വെള്ളം ഒഴിക്കുന്ന പ്രവർത്തനവും നടക്കുണ്ട്.

ഡി .ആർ .എ ഇൻഫ്രാകോൺ പ്രൈവറ്റഡ് ലിമിറ്റഡാണ് അറ്റകുറ്റപ്പണി ഏറ്റെടുത്തിരിക്കുന്നത് .പ്രവൃത്തി പൂർത്തിയാകുന്നതോടെ ടൗണിന്റെ പ്രധാന ഭാഗങ്ങളിലെ അപകടസാദ്ധ്യത ഒഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!