സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മാർച്ച്
കണ്ണൂർ: കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടിസി ജീവനക്കാർ മാർച്ച് നടത്തി. കെ.എസ്.ആർ.ടി.ഇ.എ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു.
ഇ. വിജയൻ അധ്യക്ഷനായി. കെ .ടി .പി മുരളീധരൻ, ബിജുമോൻ പിലാക്കൽ, കെ ഹരീഷ് എന്നിവർ സംസാരിച്ചു. വി. കെ .മനോജ് സ്വാഗതം പറഞ്ഞു. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, ഡിസിപിയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ജില്ലാ ഓഫീസുകളിലേയും യൂണിറ്റ് ഓഫീസുകളിലേയും മിനിസ്‌റ്റീരിയൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.