ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എൻ.സി.സി ക്യാമ്പ്

തളിപ്പറമ്പ്: സർ സയ്യിദ് കോളേജിൽ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് തുടങ്ങി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. കമാൻഡിങ് ഓഫീസർ കേണൽ സി സജീന്ദ്രൻ അധ്യക്ഷനായി.
സർ സയ്യിദ് കോളേജ് മാനേജർ അഡ്വ. പി. മഹ്മൂദ്, പ്രിൻസിപ്പൽ ഡോ. ഇസ്മായിൽ ഒലായിക്കര, അള്ളാംകുളം മഹ്മൂദ് എന്നിവർ സംസാരിച്ചു.
32 കേരള ബറ്റാലിയൻ പയ്യന്നൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിൽനിന്നുള്ള 600 എൻസിസി കേഡറ്റുകൾ പങ്കെടുക്കുന്നുണ്ട്.