രണ്ടു കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ അംഗീകാരം

Share our post

ജില്ലയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ ക്യു എ എസ്). കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിനും പുനഃപരിശോധനയിൽ ആലക്കോട് തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് അംഗീകാരം ലഭിച്ചത്.

യഥാക്രമം 95, 88 ശതമാനം സ്‌കോറാണ് ലഭിച്ചത്. മൂന്ന് വർഷത്തേക്കാണ് അംഗീകാരം. രണ്ട് ലക്ഷം രൂപ വീതം ഓരോ വർഷവും വാർഷിക ധനസഹായം ലഭിക്കും.എല്ലാ വർഷവും സംസ്ഥാന വിലയിരുത്തൽ സംഘം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം തുക വീണ്ടും അനുവദിക്കും. ഇതോടെ ജില്ലയിൽ എൻ ക്യു എ എസ് അംഗീകാരം ലഭിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 27 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഈ അംഗീകാരം ലഭിച്ച ജില്ലയും കണ്ണൂരാണ്.

ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, രോഗീസൗഹൃദം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, മാതൃ- ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!