മോഹിനിയാട്ടം ശിൽപ്പശാല തുടങ്ങി

കണ്ണൂർ: ബർണശേരി മുദ്ര കലാക്ഷേത്രം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മോഹിനിയാട്ടം ശിൽപ്പശാല കണ്ണൂർ ചേംബർ ഹാളിൽ തുടങ്ങി. ഡോ. മേതിൽ ദേവിക, കലാമണ്ഡലം ലീലാമണി, മുദ്ര കലാക്ഷേത്രം ഡയറക്ടർ കലാവതി എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു.
മേതിൽ ദേവികയുടെ നേതൃത്വത്തിൽ രണ്ടുദിവസം നടക്കുന്ന ശിൽപ്പശാലയിൽ വിദ്യാർഥികളും നൃത്താധ്യാപകരുമടക്കം അമ്പതിൽപരം പേർ പങ്കെടുക്കുന്നുണ്ട്. ശിൽപ്പശാല സമാപനത്തോടനുബന്ധിച്ച് ബുധൻ പകൽ 12ന് മേതിൽ ദേവികയുടെ നൃത്താവതരണമുണ്ടാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മേതിൽ ദേവികയെ ആദരിക്കും. വിദ്യാർഥികൾ അവതരിപ്പിക്കുന്ന ചണ്ഡാലഭിക്ഷുകി, ഭൂമിക്കൊരു ചരമഗീതം മോഹിനിയാട്ടങ്ങൾ അരങ്ങേറും.