ധർമടം ഐലൻഡ് കാർണിവലിൽ തിരക്കേറി

Share our post

പിണറായി: ധർമടത്തിന്റെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാൻ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ധർമടം ഐലന്റ് കാർണിവലിൽ ജനതിരക്കേറി. ബീച്ച് ടൂറിസം സെന്ററിലെ കാർണിവലിൽ വിനോദ വിജ്ഞാന പരിപാടികൾക്കൊപ്പം സർക്കാർ/ ഇതര സ്ഥാപനങ്ങളുടെ പവിലിയനുകൾ ഉൾപ്പെടുന്ന എക്സിബിഷൻ, വിപണനമേള, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിങ്, സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്‌.

തിങ്കളാഴ്ച കാർണിവലിൽ സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കുന്ന ഇന്ത്യൻ ഗ്രാമോത്സവം അരങ്ങേറി. ഇന്ത്യൻ ഗ്രാമീണതയുടെ ആട്ടവും പാട്ടും കാണികൾക്ക് ദൃശ്യവിരുന്നായി.

ചൊവ്വ രാത്രി 7.30ന് അശ്വമേധം ഫെയിം ജി .എസ് പ്രദീപ് കാർണിവൽ നഗരിയിലെത്തും. അറിവരങ്ങിന് പിന്നാലെ ഗ്രാമ പ്രതിഭകളുടെ നൃത്ത-സംഗീതോത്സവവും അരങ്ങേറും. ബുധൻ രാത്രി 7.30ന് ചലച്ചിത്ര പിന്നണി ഗായിക അനിത ഷേയ്ക്കും സംഘവും ഒരുക്കുന്ന ലൈവ് മ്യൂസിക്‌ ബാൻഡ് പരിപാടി നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!