ചെണ്ടമേളം, തെയ്യം, കഥകളി; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലും കേരളത്തിളക്കം

Share our post

കൊച്ചി: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോൾ പോസ്റ്ററിലും കേരളത്തിളക്കം. ലോകകപ്പ് ഇടവേളയ്‌ക്ക് ശേഷം ഇം​ഗ്ലീഷ് പ്രീയമർ ലീ​ഗ് പുനാരാരംഭിക്കുന്നതിന് മുന്നോടിയായുള്ള പോസ്റ്ററിൽ ചെണ്ടമേളവും തെയ്യവും കഥകളിയും ഇടംപിടിച്ചു.

നേരത്തെ ഫുട്‌ബോൾ ലോകകപ്പ്‌ മത്സരങ്ങളിലുടനീളം ടീമിനെ അകമഴിഞ്ഞ്‌ പിന്തുണച്ച കേരളത്തിലെ ആരാധകർക്ക്‌ അർജന്റീൻ ടീമും കേരളത്തിലെ ഫുട്ബാൾ ആരാധകരുടെ സ്നേഹത്തിന് ബ്രസീൽ സൂപ്പർ താരം നെയ്‌മറും നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ പോസ്‌റ്ററിലും കേരളം നിറയുന്നത്.

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ഇന്ന് ആരംഭിക്കുമ്പോൾ ലിവർപൂൾ ആസ്റ്റൻവില്ലയെയും എവർട്ടൻ വോൾവ്‌സിനെയും, ടോട്ടനം ബ്രെന്റ്‌ഫോർഡിനെയും സതാംപ്ടൺ ബ്രൈറ്റണെയും ലെസ്റ്റർസിറ്റി ന്യൂകാസിൽ യുണൈറ്റഡിനെയും ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും നേരിടും. 14 കളിയിൽ 37 പോയിന്റുള്ള ആഴ്‌സണലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!