ഒടിക്കൊണ്ടിരുന്ന പുത്തൻ സ്കൂട്ട‌ർ കത്തി നശിച്ചു, യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Share our post

കൊച്ചി: പുതിയ സ്കൂട്ടർ ഓട്ടത്തിനിടെ കത്തിനശിച്ചു.കളമശേരി പെരിങ്ങഴ സ്വദേശി അനഘ നായറുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. അനഘ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തോടെ കളമശേരി എച്ച് എം. ടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചത്.

സ്കൂട്ടറിന്റെ അടിയിൽ നിന്നു പുക ഉയരുന്നതു കണ്ട് യുവതി വാഹനം നിർത്തി. പെട്ടെന്നുതന്നെ രേഖകൾ എടുത്തുമാറ്റി മാറി നിന്നതിനാൽ അനഘയ്ക്ക് പരിക്കേറ്റില്ല. സ്കൂട്ടർ മുഴുവൻ കത്തിനശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഇതിനിടെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ഷോറൂമിൽ നിന്നെടുത്ത പുതിയ സ്കൂട്ടറാണ് കത്തി നശിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചു. പുതിയ വാഹനമായതിനാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു തടസമുണ്ടാകില്ലെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!