ഉന്നത വിജയികൾക്ക് പ്രോത്സാഹന സമ്മാനം

2021-22 അധ്യയന വർഷത്തെ പൊതു പരീക്ഷകളിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് എസ്. എസ് .എൽ. സി, പ്ലസ്ടു, വി .എച്ച് .എസ് ഇ, ഡിഗ്രി, പി ജി, ടി .ടി .സി, ഡിപ്ലോമ, പ്രൊഫഷണൽ തുടങ്ങിയ കോഴ്സുകളിൽ ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷിക്കാം. എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡിൽ (60 ശതമാനം മാർക്ക്) കുറയാത്ത ഗ്രേഡ് ലഭിച്ചവരും സംസ്ഥാനത്തിനകത്ത് പഠിച്ചവർക്കുമാണ് അർഹത.
ഇ ഗ്രാന്റ്സ് പോർട്ടൽ മുഖേന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കുന്ന രേഖകളുടെ ഹാർഡ്കോപ്പി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.
പത്താം ക്ലാസിലെ അപേക്ഷകരിൽ കേരള സിലബസിൽ എസ് എസ് എൽ സി പരീക്ഷ വിജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി. ജനുവരി 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0497 2700596.