കരിവെള്ളൂര്‍ പെരളത്തെ ബഡ്‌സ് സ്‌കൂള്‍ ഇനി സ്വന്തം കെട്ടിടത്തില്‍

Share our post

കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തിലെ ‘ക്ഷേമാലയം’ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കൂക്കാനത്ത് നിര്‍മ്മിച്ച കെട്ടിടം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 2017-18 വര്‍ഷത്തെ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 58.09 ലക്ഷം രൂപ ചെലവഴിച്ചാണ് 432.64 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിച്ചത്.

ആദ്യഘട്ടത്തില്‍ ക്ലാസ് മുറി, സ്പീച്ച് തെറാപ്പി റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 16.1 ലക്ഷവും വിനിയോഗിച്ച് അടുക്കള, ഡൈനിംഗ് ഹാള്‍, വൈദ്യുതീകരണം, ചുറ്റുമതില്‍, ഇന്റര്‍ലോക്ക്, ഗെയിറ്റ്, റാമ്പ് തുടങ്ങിയവ പൂര്‍ത്തിയാക്കി. കുടുംബശ്രീ മിഷന്‍ ഫണ്ടായ ആറ് ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട്ട് ക്ലാസ് മുറിയും ബുക്ക് ബൈന്റിഗ് ഉപകരണവും കുട്ടികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

നേരത്തെ പുത്തൂരില്‍ പ്രവര്‍ത്തിച്ച സ്‌കൂളിനായി നെസ്റ്റ് കോളേജ് സൗജന്യമായി നല്‍കിയ 50 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കിച്ചണ്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

പയ്യന്നൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനിയര്‍ എ കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ .വി ലേജു, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഗോപാലന്‍, എല്‍ എസ്. ജി ഡി .ജോ.ഡയറക്ടര്‍ ടി ജെ അരുണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി .ബാലകൃഷ്ണന്‍, പി.ശ്യാമള, എ. ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പങ്കജാക്ഷി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ നാരായണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി .വി സുനിത, കൂക്കാനം നെസ്റ്റ് ചെയര്‍മാന്‍ എം.വി. റഹീം, ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദീപിക, പി.ടി.എ പ്രസിഡണ്ട് പി .പി സെയദ, പഞ്ചായത്ത് സെക്രട്ടറി കെ .വി സതീശന്‍, അസിസ്റ്റന്റ് സെക്രട്ടറി എം. സന്ദീപ് മോഹന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!