കൂത്തുപറമ്പിൽ ഖാദി വിപണന മേള

Share our post

കൂത്തുപറമ്പ്: ഖാദി ബോർഡിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്, ന്യൂ ഇയർ ഖാദി മേള കൂത്തുപറമ്പ് ടൗൺ സ്ക്വയറിന് സമീപം ആരംഭിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഖാദി മേള നടക്കുന്നത്. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. സുജാത ആദ്യവിൽപ്പന നിർവ്വഹിച്ചു. എ.എൻ. ശ്രീല ആദ്യവിൽപന സ്വീകരിച്ചു. കെ.വി. രാജേഷ്, ലിജി സജേഷ്, ടി. ബാലൻ, കെ.വി. ഗംഗാധരൻ, വി.ബി. അഷറഫ്, സി.പി.ഒ മുഹമ്മദ്, സി.കെ സുരേഷ്, എൻ. ധനഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു. മേളയിലൂടെ വിൽക്കുന്ന ഖാദി ഉത്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!