റെയിൽവേ സ്റ്റേഷനിൽ വിദേശമദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ

Share our post

തലശ്ശേരി: റെയിൽവേ സ്റ്റേഷൻ ഫ്ളാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 46 കുപ്പി മാഹി വിദേശമദ്യം കണ്ടെത്തി. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മാഹിയിൽ നിന്ന് വൻതോതിൽ മദ്യം കടത്തുന്നതായി വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലശേരി ആർ.പി.എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട മദ്യം കണ്ടെത്തിയത്. ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ കെ.വി. മനോജ് കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി.കെ. അനിൽകുമാർ, റിബേഷ്, ശ്രീരൻഞ്ച് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!