വീട് കുത്തി തുറന്ന് മോഷണം: അന്വേഷണം ഊർജിതമാക്കി പോലീസ്

Share our post

കണ്ണൂർ: താണ ദിനേശ് ഓഡിറ്റോറിയത്തിനു സമീപം പട്ടാപ്പകൽ വീട് കുത്തി തുറന്ന് 13 പവൻ സ്വർണവും 15,000 രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. പുഷ്പലതയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വ്യാഴാഴ്ച വൈകിട്ട് കവർച്ച നടന്നത്. പുഷ്പലത വീട് പൂട്ടി പുറത്ത് പോയി വൈകിട്ട് ആറിന് മടങ്ങി എത്തിയപ്പോഴാണ് വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്.

കിടപ്പു മുറിയിലെ അലമാര ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നു. പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ പി.എ.ബിനു മോഹനാണ് അന്വേഷണ ചുമതല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!