അടുത്ത 25 വർഷത്തിനകം നവകേരള നിർമിതി ലക്ഷ്യം: മുഖ്യമന്ത്രി

Share our post

പിണറായി : വികസന പ്രവർത്തനങ്ങൾക്കായി പൊതുപണവും വിഭവങ്ങളും വിനിയോഗിക്കുമ്പോൾ തികഞ്ഞ ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എവിടെയെങ്കിലും ചോർച്ചയുണ്ടോ ഇതൊക്കെ പരിശോധിക്കണം. ജനപ്രതിനിധികൾ പരിപാടികളിൽ വൈകി എത്തുന്നത് മാത്രമല്ല അവർ ഏറ്റെടുത്ത പദ്ധതികളും വൈകിക്കൂടാ. ചിലർ അനാവശ്യമായി കാലതാമസം ഉണ്ടാക്കുന്ന പ്രവണത നല്ലതല്ല.

അടുത്ത 25 വർഷത്തിനകം നവകേരള നിർമിതിയാണ് ലക്ഷ്യം. ധർമടം മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉത്തരമലബാറിലെ വിദ്യാഭ്യാസ ഹബ്ബ് ആക്കി ധർമടത്തെ മാറ്റും. ഗവ. ബ്രണ്ണൻ കോളജ്, കണ്ണൂർ സർവകലാശാല പാലയാട് കേന്ദ്രം, ഡയറ്റ്, എകെജി നഴ്സിങ് കോളജ് ഉൾപ്പെടെ ഇതിൽ വരും. ഒപ്പം 245 കോടി രൂപ ചെലവിട്ട് പിണറായിയിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സമുച്ഛയവും ഇതിന് ആക്കം കൂട്ടും. നമ്മുടെ നദികളിലെ വെള്ളം കോരികുടിക്കാൻ പാകത്തിൽ ശുദ്ധീകരിക്കണം.

ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ പുരോഗതി ആർജ്ജിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷരഹിതമായ ഭക്ഷണം, പരിസര ശുചിത്വം ഒക്കെ നടപ്പാവണം. എന്തിനെയും എതിർക്കുന്ന ശീലക്കാരുള്ള നാടാണ് കേരളം. ഏതു നല്ലകാര്യം ചെയ്താലും അവർ എതിർപ്പുമായി രംഗത്ത് വരും. എതിർപ്പുമായി ചിലർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.

അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ. രവി, കെ. ഗീത, കെ. ദാമോദരൻ, എ.വി. ഷീബ, കെ.പി. ലോഹിതാക്ഷൻ, പി.വി. പ്രേമവല്ലി, ടി. സജിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.എ. നാരായണൻ, സി.എൻ. ചന്ദ്രൻ, കെ. ശശിധരൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ദിനേശ് ഭാസ്കരൻ, പി.വി. ഗോവിന്ദൻ, കെ. പ്രദീപൻ, പി.വി. രത്നാകരൻ, കില ഡയറക്ടർ ജോയ് ഇളമൺ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!