സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു

സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്‍കാന്‍. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്
22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍ മേഖലയില്‍ ആണ്. വയനാട് ,കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട് ,ചക്കിട്ടപാറ മേഖലകള്‍ ബഫര്‍ സോണിലാണ് . ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പില്‍ ലഭ്യമാണ് .
ബഫര്‍ സോണില്‍ ഇത്രയേറെ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടെന്നു കോടതിയെ അറിയിക്കാന്‍ ആണ് ശ്രമം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാപ്പില്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടാലും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികളും ആശങ്കകളും അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത് .വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശം ഉണ്ട്