ബഫര്‍ സോണ്‍;ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യു മന്ത്രി

ബഫര്‍ സോണ്‍ വിഷയത്തില്‍ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുള്‍പ്പെടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സര്‍ക്കാര്‍ നിലപാടില്‍ ആശയക്കുഴപ്പം വേണ്ടതില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചതാണെന്നും മന്ത്രി ആവര്‍ത്തിച്ചു. ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
ഉപഗ്രഹ സര്‍വ്വേ കോടതി ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാന്‍ കഴിയില്ല എന്ന് നിലപാടെടുക്കാനാകില്ല. സര്‍ക്കാര്‍ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കും. കോടതിയില്‍ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീല്‍ഡ് സര്‍വ്വേ ഏറ്റവും വേഗതയില്‍ നടക്കും.
സര്‍വ്വേ എങ്ങനെ വേണം എന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ്ങ് നല്‍കും. 26 മുതല്‍ സര്‍വ്വേ തുടങ്ങും. ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ജനവാസമേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി അതിന് വിരുദ്ധമായി നിലപാടെുത്താല്‍ ആ ഘട്ടത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും ഭരണപരമായും മുന്നോട്ട് പോകാനാണ് തീരുമാനം. കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കാനാകില്ല.
ഇല്ലെങ്കില്‍ അത് കോടതി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാകും. അത് കൊണ്ടാണ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുന്നത്. മണ്ണൂത്തി – വടക്കഞ്ചേരി ഹൈവേ അടക്കം ബഫര്‍ സോണില്‍ ഉള്‍പ്പെടും. അത്രമാത്രം ഗുരുതരമായ വിഷയമാണ്. വളരെ വേഗത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഫീല്‍ഡ് സര്‍വേയും വേഗത്തിലാക്കുമെന്നും മന്ത്രി വിശദീകരിച്ചു.