കൊല്ലത്ത് യുവ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു

Share our post

കൊല്ലം: യുവ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇ. എൻ. ടി ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകൾ അർപ്പിത (30) ആണ് മരിച്ചത്. അഞ്ചലിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്.

ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പി. ജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അഞ്ചൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആരവിന്ദ് – ദേവിക ദമ്പതികളുടെ ഏക മകളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!