15 ആസ്പത്രികൾക്ക് കൂടി ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആസ്പത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
6 ആസ്പത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 9 ആസ്പത്രികൾക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. കോട്ടയം പി.എച്ച്.സി. നാട്ടകം,എറണാകുളം പി.എച്ച്.സി. മുനമ്പം,തൃശൂർ പി.എച്ച്.സി. പൂമംഗലം,മലപ്പുറം എഫ്.എച്ച്.സി. കരുളായി,യു.പി.എച്ച്.സി. വേട്ടേക്കോട്,കോഴിക്കോട് പി.എച്ച്.സി. തിരുവമ്പാടി എന്നിവയാണ് പുതുതായി അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.ഇതോടെ സംസ്ഥാനത്തെ 154 ആസ്പത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്.
5 ജില്ലാ ആസ്പത്രികൾ,4 താലൂക്ക് ആസ്പത്രികൾ,8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,98 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.