ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു; പരാതികളും അഭിപ്രായങ്ങളും അറിയിക്കാം

Share our post

തിരുവനന്തപുരം : ബഫര്‍സോണുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് നല്‍കിയ ഭൂപടം പ്രസിദ്ധീകരിച്ചു. 2021ല്‍ തയ്യാറാക്കിയ സീറോ ബഫര്‍സോണ്‍ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാം.

ഓരോ മേഖലയ്ക്കും പ്രത്യേക നിറങ്ങള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറത്തിലും വാണിജ്യ സ്ഥാപനങ്ങള്‍ ചുവപ്പ് നിറത്തിലും ജനവാസ മേഖല വയലറ്റ് നിറത്തിലും നല്‍കിയിട്ടുണ്ട്. ആസ്പത്രികള്‍, ആരാധനാലയങ്ങള്‍, കടകള്‍ എന്നിവയും ഭൂപടത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ സംരക്ഷിത വനമേഖലയുടെയും ബഫര്‍സോണ്‍ പരിധിയില്‍ വരുന്ന വിവിധ നിര്‍മിതികളുടെ പട്ടിക സൈറ്റില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട. പ്രാദേശിക തലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂപടം പ്രസിദ്ധീകരിക്കും.

പുതിയ ഭൂപടത്തെ അടിസ്ഥാനമാക്കി വേണം പരാതി നൽകാനെന്നും വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും അവസരമുണ്ട്. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!