ധർമടം മണ്ഡലം വികസന സെമിനാർ ‘വിഷൻ 2030’ മുഖ്യമന്ത്രി നാളെ ഉദ്ഘാടനംചെയ്യും
പിണറായി: ധർമടം നിയോജകമണ്ഡലം വികസന സെമിനാർ “വിഷൻ 2030 ’ വെള്ളി രാവിലെ പത്തിന് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മുൻ എം.എൽ.എ. കെ. കെ നാരായണൻ അധ്യക്ഷനാവും.
പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ നടന്ന വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനും വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുമാണ് വികസന സെമിനാർ. ഒമ്പതു വിഷയമേഖലകളായി തിരിഞ്ഞ് ചർച്ച ചെയ്ത് വികസനരേഖ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കും.