പയ്യന്നൂർ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

Share our post

പയ്യന്നൂർ : നഗരസഭയുടെ പയ്യന്നൂർ സാഹിത്യോത്സവത്തിന് ഇന്ന് തിരിതെളിയും. ഇന്നു മുതൽ 4 ദിവസം ഇന്ത്യയിലെ പ്രശസ്തരായ സാഹിത്യകാരന്മാർ പയ്യന്നൂരിലെ 4 വേദികളിൽ സംവദിക്കും. ഇവർക്കൊപ്പം പല തലമുറകളിലെ മുൻനിര എഴുത്തുകാരും ഒത്തുചേരും. ഗാന്ധി പാർക്ക്, ടൗൺ സ്ക്വയർ, എ.കെ.കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയം, ബി.ഇ.എം .എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ സാഹിത്യോത്സവം, വനിതാ സാംസ്കാരികോത്സവം, എഴുത്തു പാടം, ബാല സാഹിത്യമേള, പുസ്തകോത്സവം, സാഹിത്യ ചരിത്ര പ്രദർശനം, നാടകോത്സവം, നോർത്ത് ഇന്ത്യൻ ഫോക് തുടങ്ങിയവ നടക്കും.

ഇന്ന് 4ന് ഗാന്ധി പാർക്കിൽ ഡോ. ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്യും. സാഹിത്യോത്സവ ഭാഗമായി സാഹിത്യ ചരിത്ര ചിത്ര പ്രദർശനം തുടങ്ങി. ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.ആനന്ദൻ അധ്യക്ഷത വഹിച്ചു.

നഗരസഭ അധ്യക്ഷ കെ.വി.ലളിത, ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ, എ.വി.രഞ്ജിത്ത്, മണിയറ ചന്ദ്രൻ, എൻ.അബ്‌ദുൽ സലാം, എൻ.പി.ഭാസ്‌കരൻ, പി.സുധീഷ്, കെ.പവിത്രൻ, വി.പി.സുരേഷ്, വി.പി.വിനോദ് എന്നിവർ പ്രസംഗിച്ചു. സാഹിത്യോത്സവ ഉൽപന്ന ശേഖരണ യാത്ര കാനായി തോട്ടം കടവിൽ അധ്യക്ഷ കെ.വി.ലളിത ഉദ്ഘാടനം ചെയ്ത് പ്രയാണം നടത്തി.

പി.പി.ലീല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.ജയ, വി.വി.സജിത, ടി.പി.സമീറ, കൗൺസിലർ പി.ഭാസ്കരൻ, ലീന, പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.44 വാർഡുകളിൽ നിന്നുമായി കുടുംബശ്രീ, അങ്കണവാടി എന്നിവ കേന്ദ്രീകരിച്ചാണ് ഉൽപന്നങ്ങൾ ശേഖരിച്ചത്..


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!