ചാൽ ബീച്ച് മഹോത്സവം ഇന്ന് തുടങ്ങും

Share our post

അഴീക്കോട്: ചാൽ ബീച്ച് മഹോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30ന് കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കലക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയാകും. പിന്നണി ഗായിക പ്രിയ ബൈജുവിന്റെ ഗാനമേള നടക്കും.

23ന്‌ സുറുമി വയനാടിന്റെ മാപ്പിളപ്പാട്ട്‌, 24ന്‌ പുന്നാട് പൊലികയുടെ നാടൻപാട്ട്‌, 25ന്‌ സൂപ്പർ സിംഗർ വിജയി മേഘ, ഗായിക കാവ്യ, പ്രമോദ്‌ പൂമംഗലം എന്നിവരുടെ ഗാനമേള. 26ന്‌ അതുൽ നറുകരയുടെ ഗാനസന്ധ്യ, 27ന്‌ നവരത്‌ന കാലിക്കറ്റിന്റെ ഡാൻസ്‌, 28ന്‌ സജ്‌ല സലീമിന്റെ ഇശൽ ഹബീബി, 29ന്‌ അഥീന നാടക നാട്ടറിവ്‌ വീടിന്റെ നാടൻപാട്ട്‌.

ജനുവരി 1ന്‌ പ്രജിത്ത്‌ കുഞ്ഞിമംഗലത്തിന്റെ ബംബർ ആഘോഷ രാവ്‌, 2ന്‌ ഇസ്‌മായിൽ തളങ്കരയുടെ ഇശൽ പൂക്കൾ എന്നിവ അരങ്ങേറും. ഹൈടെക്‌ അമ്യൂസ്‌മെന്റ്‌ ആൻഡ്‌ ചിൽഡ്രൻസ്‌ പാർക്കും, ഫുഡ്കോർട്ട്, ഫ്ലവർ ഷോ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്‌. ജനുവരി 3ന് സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!