നാലുവരിപ്പാത; സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനമിറങ്ങി

മട്ടന്നൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനമിറങ്ങി. 84.906 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കൊട്ടിയൂർ, കേളകം, മണത്തണ-പേരാവൂർ,വെള്ളർവള്ളി, കോളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം വില്ലേജുകളിലായാണ് ഇത്രയും സ്ഥലം ഏറ്റെടുക്കുക. ഇതിനുള്ള ഉത്തരവ് റവന്യൂ വകുപ്പിൽ നിന്ന് കണ്ണൂർ ജില്ലാ കലക്ടർക്ക് ലഭിച്ചു.
നാലുവരിപ്പാതയുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
ബൈപ്പാസ് റോഡുകൾക്കുള്ള സ്ഥലം മാർക്ക് ചെയ്ത് അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്തയാഴ്ചയോടെ തുടങ്ങുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു.