ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

Share our post

ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.

തിരക്ക് കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി പരമാവധി സര്‍വീസ് നടത്തണം. പമ്പയിലെ മെഡിക്കല്‍ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ ഇന്നലെ കെ.എസ്ആര്‍.ടി.സിക്ക് റെക്കോഡ് വരുമാനമാണ് ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി ദര്‍ശനത്തിനായി എത്തുന്നത്. കൂടാതെ നേരിട്ട് ദര്‍ശനത്തിനായി എത്തുന്നവരുടെ കണക്കും വളരെ അധികമാണ്. ഇതില്‍ അധികംപേരും ശബരിമലയിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് കെ.എസ്. ആര്‍. ടി .സി സര്‍വീസുകളെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!