കർഷകർ രണ്ടാംഘട്ട സമരത്തിലേക്ക്; സമര പ്രഖ്യാപനം സംയുക്ത യോഗത്തിന് ശേഷം

Share our post

ന്യൂഡൽഹി: രാജ്യത്തെ കർഷക കർഷകസംഘടനകൾ രണ്ടാം ഘട്ട സമരത്തിലേക്ക് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം വിളിച്ചിട്ടുണ്ട്.

ഒന്നാം ഘട്ട കർഷക സമരത്തിൽ കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കാൻ വീണ്ടും സമരത്തിനിറങ്ങാനാണ് കർഷക സംഘടകൾ ആലോചിക്കുന്നത്. ഒപ്പം പഞ്ചാബ് ,ഹരിയാന സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള പ്രതിഷേധ പരിപാടികളും യോഗത്തിൽ പ്രഖ്യാപിക്കും.

കർണാലിൽ നടക്കുന്ന യോഗത്തിൽ 17 സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ കർഷക സംഘടനകൾ പങ്കെടുക്കും. ജനുവരി 26 ന് നടത്താൻ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി ശനിയാഴ്ച്ചത്തെ യോഗം പ്രഖ്യാപിക്കും.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ അടുത്ത സമ്മേളനത്തിൽ പാർലമെൻ്റിലേക്ക് കർഷക മാർച്ച് നടത്തുന്നതിനെപ്പറ്റിയും യോഗം തീരുമാനമെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!