കേരളോത്സവത്തിൽ കണ്ണൂർ കുതിപ്പ്

കണ്ണൂർ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ 257 പോയിന്റുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 248 പോയിന്റുമായി തൃശ്ശൂർ രണ്ടാംസ്ഥാനത്തും 240 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. മത്സരങ്ങൾ ഇന്ന് അവസാനിക്കും.
ഇന്നലെ നടത്തിയ ഹിന്ദി നാടകമത്സരത്തിൽ കാസർകോട്ടുള്ള യുവശക്തി അരവം എ ഗ്രേഡ് നേടി. ഒരു ടീം മാത്രമായിരുന്നു ഈയിനത്തിൽ പങ്കെടുത്തത്. ഇന്ന് 4ന് നടക്കുന്ന സമാപനസമ്മേളനം സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
പോയിന്റ് നില
കണ്ണൂർ 257 തൃശ്ശൂർ 248 കോഴിക്കോട് 240 മലപ്പുറം 223 പാലക്കാട് 186 കാസർകോട് 176 തിരുവനന്തപുരം 158 കൊല്ലം 156 എറണാകുളം 142 ആലപ്പുഴ 141 വയനാട് 120 പത്തനംതിട്ട 114 കോട്ടയം 91ഇടുക്കി 71