അഖിലേന്ത്യാ ബീഡി വർക്കേഴ്‌സ് ഫെഡറേഷൻ ദേശീയ സമ്മേളനം 28ന് തുടങ്ങും

Share our post

കണ്ണൂർ: അഖിലേന്ത്യാ ബീഡി വർക്കേഴ്‌സ് ഫെഡറേഷൻ ദേശീയ സമ്മേളനം 28, 29 തീയതികളിൽ കണ്ണൂരിൽ നടക്കും. ബീഡി വർക്കേഴ്‌സ് ഫെഡറേഷൻ എട്ടാം അഖിലേന്ത്യാസമ്മേളനമാണ് കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ നടക്കുന്നത്.

13 സംസ്ഥാനങ്ങളിൽ നിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ എം.വി ജയരാജനും ജനറൽ കൺവീനർ കെ.പി സഹദേവനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമ്മേളനത്തിന് തുടക്കം കുറിച്ച് 28ന് രാവിലെ 10ന് കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ പതാക ഉയർത്തും.

പതാക കണ്ണൂർ പയ്യാമ്പലത്തെ എ.കെ.ജി, സി കണ്ണൻ എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് അത്‌ലറ്റുകളുടെ അകമ്പടിയോടെ കൊണ്ടുവരും. 11ന് സി കണ്ണൻ സ്മാരകഹാളിൽ പൊതുസമ്മേളനം സി.ഐ.ടി.യു വൈസ് പ്രസിഡന്റ് എ.കെ പത്മനാഭനും പ്രതിനിധിസമ്മേളനം 12ന് സി.ഐ.ടിയു പ്രസിഡന്റ്‌ ഡോ. കെ.ഹേമലതയും ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ ഇ. സുർജിത്ത്കുമാർ, സെക്രട്ടറി മണ്ടൂക്ക്‌ മോഹനൻ എന്നിവരും സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!