തളരില്ല ഈ പോരാട്ടവീര്യം

പയ്യന്നൂർ: കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷിക ദിനാചരണ വേദിയിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി പരിയാടൻ നാരായണൻ നായർ. തൊണ്ണൂറാം വയസിലും പതിവുതെറ്റിക്കാതെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാരായണൻ നായർ ഉദ്ഘാടകൻ സി.പി.ഐ. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ മുദ്രാവാക്യം വിളികളോടെ അഭിവാദ്യംചെയ്‌തത് കണ്ടുനിന്നവരിൽ ആവേശമുയർത്തി.
നാരായണൻ നായരെ അരികിലെത്തി പ്രത്യഭിവാദ്യംചെയ്താണ് യെച്ചൂരി വേദിയിലേക്ക് കയറിയത്.
ആദ്യകാല പാർടി പ്രവർത്തകരിലൊരാളും എ. വിയുടെ കാലത്ത് രൂപീകരിച്ച വളന്റിയർ സ്ക്വാഡ് അംഗവുമാണ് നാരായണൻ നായർ.
ഇന്നും പാർടി കാർഡ് നിധിപോലെ കാത്തുസൂക്ഷിക്കുന്ന നാരായണൻ നായർ സി.പി.ഐ .എം കരിവെള്ളൂർ എ .വി നഗർ ബ്രാഞ്ചംഗമാണ്.