Connect with us

Breaking News

നാടിന്റെ സ്‌പന്ദനമറിയുന്ന അക്ഷരാലയം

Published

on

Share our post

പാനൂർ: സാംസ്‌കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ്‌ ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്‌. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി ഗ്രന്ഥശാല ഭരണസമിതി മുന്നിട്ടിറങ്ങി. 20 സെന്റ്‌ സ്ഥലം ജനകീയ പങ്കാളിത്തത്തോടെ വാങ്ങി സർക്കാറിന് നൽകി. കെട്ടിടത്തിന്‌ സർക്കാർ അനുവദിച്ച തുക തികയാതെ വന്നപ്പോൾ നിർമാണ പ്രവൃത്തിയിലും പങ്കാളിയായി. പന്ന്യന്നൂർ പഞ്ചായത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ്‌ കേന്ദ്രവും സ്ഥാപിച്ചു.

താഴെ ചമ്പാട് – കൂരാറ റോഡിൽ വാഹന ഗതാഗത സൗകര്യമൊരുക്കുന്നതിലും താഴെ ചമ്പാട് -കോട്ടായി കൂലോ മനേക്കര റോഡ് നിർമാണത്തിലും പങ്കാളികളായി. 1975 കാലഘട്ടത്തിൽ നാട്ടുകാരനായ കെ പി സുരേന്ദ്രന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുള്ള ഫണ്ട്‌ ശേഖരണത്തിനും മുന്നിട്ടിറങ്ങി.ബാല, യുവജന, വനിതാ, വയോജന വേദികൾ, കലാസാംസ്കാരിക വേദി, രാഗം മ്യൂസിക് ചിത്രരചന വിദ്യാലയം, നൃത്ത ക്ലാസ്, കോൽക്കളി, അക്ഷരസേന, കാർഷിക കൂട്ടായ്മഎന്നിവയുമുണ്ട്‌.

ലൈബ്രറി ഡിജിറ്റലൈസേഷൻ നടപടി പുരോഗമിക്കുന്നു. 2007ൽ ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള സുവർണ കൈരളി പുരസ്കാരവും 2012 ൽ താലൂക്ക് റഫറൻസ് ഗ്രന്ഥാലയം അംഗീകാരവും ലഭിച്ചു.1956 ഫെബ്രുവരി 16ന് വി. ആർ കൃഷ്ണയ്യർ, ഒ .എൻ. വി, ചെറുകാട്, വി .ടി കുമാരൻ, പി. ആർ കുറുപ്പ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മഹാകവി ജി ശങ്കരകുറുപ്പാണ് വായനശാല ഉദ്ഘാടനംചെയ്‌തത്‌. നാട്ടുകാരിൽനിന്ന്‌ സ്വരൂപിച്ച തുകയും കൂത്തുപറമ്പ് ഡെവലപ്‌മെന്റ്‌ ബ്ലോക്ക് അനുവദിച്ച ഫണ്ടും ഉപയോഗിച്ചാണ്‌ ഇരുനില കെട്ടിടം പണിതത്‌.

എ .കെ ഗോവിന്ദൻ ഗുമസ്ഥൻ (പ്രസിഡന്റ്‌), മുണ്ടങ്ങാടൻ ഗോപാലൻ മേസ്ത്രി (സെക്രട്ടറി) എന്നിവരായിരുന്നു ആദ്യകാല ഭാരവാഹികൾ. ഐ .വി ദാസ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന്റെ ഫലമായി 1959 ൽ സ്ഥാപനത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. 2006ൽ മൂന്നുനിലകളായി കെട്ടിടം പുതുക്കിപ്പണിതു.

കെ .വിജയൻ പ്രസിഡന്റും ഇ ശിവദാസൻ സെക്രട്ടറിയുമാണ്‌. കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവർത്തനം വിജയിപ്പിക്കുന്ന ഒരുക്കത്തിലാണ്‌ ഗ്രന്ഥാലയം പ്രവർത്തകർ. രണ്ട്‌ പ്രതിനിധികൾ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നു.


Share our post

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!