സ്‌മൈൽ കേരള വായ്പാ പദ്ധതി: അപേക്ഷ ക്ഷണിക്കുന്നു

Share our post

കേരളത്തിൽ കോവിഡ്-19 ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്‌മൈൽ കേരള’ സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആറ് ശതമാനം പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭ്യമാണ്. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള, മുഖ്യവരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാൽ അവരുടെ വനിതകളായ ആശ്രിതർക്കാണ് വായ്പ ലഭിക്കുക.

ഇവരുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷക കേരളത്തിൽ സ്ഥിര താമസക്കാരി ആയിരിക്കണം. വിശദ വിവരങ്ങൾക്ക്: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസ്, പള്ളിക്കുന്ന്, കണ്ണൂർ. ഫോൺ: 0497 2701399, 9496015014. https://kswdc.org/


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!