പേരാവൂരിൽ വ്യാപാരോത്സവം തുടങ്ങി

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിൻ്റെ ഉദ്ഘാടനം നടന്നു.തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
യു.എം.സി പേരാവൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.
യു.എം.സി ജില്ലാ പ്രസിഡൻ്റ് ടി.എഫ്.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,വാർഡ് മെമ്പർ റജീന സിറാജ്,ബേബി പാറക്കൽ,ജോയി ജോൺ,ദിവ്യസ്വരൂപ്, വി.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ സ്വർണ നാണയത്തിന് ആര്യപ്പള്ളി സുധീഷ് അർഹനായി.പ്രോത്സാഹന സമ്മാനങ്ങൾക്ക് എം.എം.തങ്കച്ചൻ,വിനോദ് റോണക്സ്,കാരായി രവി എന്നിവരും അർഹരായി.
ഏപ്രിൽ 30 വരെ നടക്കുന്ന വ്യാപാരോത്സവത്തിൽ കാർ മുതൽ എൽ.ഇ.ഡി ടി.വി വരെ സമ്മാനമായി ലഭിക്കും. ആഴ്ചതോറും സ്വർണ നാണയവും മാസാവസാനങ്ങളിൽ കലാപരിപാടികളും മത്സരങ്ങളും ഉണ്ടാവും.
പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് മാർച്ച് ഒന്നിന് നടക്കും.