എഞ്ചിനീയർ, ആർ. ബി.എസ് .കെ .കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

Share our post

കണ്ണൂർ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ജൂനിയർ കൺസട്ടന്റ് എഞ്ചിനീയർ, ആർ. ബി.എസ് .കെ .കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗിലുള്ള ബി ഇ/ബി ടെക്, ഓട്ടോകാഡിലുള്ള രണ്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമയും ഓട്ടോകാഡിലുള്ള മൂന്ന് വർഷത്തെ പരിചയവുമാണ് ജൂനിയർ കൺസട്ടന്റിന്റെ യോഗ്യത.

ആർ .ബി .എസ് .കെ. കോ-ഓർഡിനേറ്റർക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള ബി.എസ്‌.സി നഴ്‌സിംഗും കമ്പ്യൂട്ടറിലുള്ള അറിവുമാണ് യോഗ്യത. താൽപര്യമുള്ളവർ ഡിസംബർ 24നകം അപേക്ഷ careernhmknr22@gmail.com എന്ന ഇ മെയിൽ അഡ്രസിൽ സമർപ്പിക്കണം. ഫോൺ: 0497 2709920.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!