Connect with us

Breaking News

ഹാപ്പിനെസ് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

Published

on

Share our post

തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്‌ചകളിലേക്ക്‌ മിഴിതുറന്ന്‌ ഹാപ്പിനസ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക്‌ തിരിതെളിഞ്ഞു. തളിപ്പറമ്പ്‌ മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്‌ഘാടനംചെയ്‌തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറായ രാഘവൻ തളിപ്പറമ്പിനെ അടൂർ ഗോപാലകൃഷ്ണൻ ആദരിച്ചു.

നടൻ സന്തോഷ്‌ കീഴാറ്റൂർ രാഘവൻ തളിപ്പറമ്പിനെ പരിചയപ്പെടുത്തി. സിനിമകളുടെ ബുക്ക്‌ലെറ്റ്‌ അക്കാദമി വൈസ്‌ ചെയർമാനും നടനുമായ പ്രേംകുമാർ രാഘവൻ തളിപ്പറമ്പിന്‌ നൽകി പ്രകാശിപ്പിച്ചു. മേളയെക്കുറിച്ചുള്ള ഡെയിലി ബുള്ളറ്റിൻ നഗരസഭ വൈസ്‌ ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണന്‌ നൽകി പ്രകാശിപ്പിച്ചു. ആർട്ടിസ്‌റ്റ്‌ ഡയറക്ടർ ദീപിക സുശീലൻ സിനിമകൾ പരിചയപ്പെടുത്തി. സിനിമാ നിർമാതാവ്‌ രാജൻ മൊട്ടമ്മൽ, ചലച്ചിത്ര അക്കാദമി അംഗങ്ങളായ മനോജ്‌ കാന, പ്രദീപ്‌ ചൊക്ലി, എ നിശാന്ത്‌ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌ സ്വാഗതവും ഷെറി ഗോവിന്ദ്‌ നന്ദിയും പറഞ്ഞു.

ഐ.എഫ്എഫ്കെയുടെ റീജണൽ ഫെസ്റ്റ് എന്ന നിലയിലാണ്‌ ചലച്ചിത്രമേള നടക്കുന്നത്‌. 21വരെ നടക്കുന്ന മേളയിൽ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള മത്സര വിഭാഗത്തിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
തളിപ്പറമ്പ് ആലിങ്കീൽ പാരഡൈസ്, ക്ലാസിക് ക്രൗൺ, മൊട്ടമ്മൽ മാൾ തിയറ്ററുകളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം സിനിമ വിഭാഗങ്ങളിലായി 30 സിനിമകളാണ് പ്രദർശിപ്പിക്കുക.

ആദ്യദിനത്തിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാൻ ചിത്രമായ ഹൂപ്പ്, മെമ്മറി ലാൻഡ്, എ പ്ലേസ് ഓഫ് ഔർ ഔൺ, മണിപ്പൂരി ചിത്രം ഔർ ഹോം എന്നിവയും മലയാളചിത്ര വിഭാഗത്തിൽ ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും, ബാക്കി വന്നവർ എന്നിങ്ങനെ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
സുവർണ ചകോരം നേടിയ ഉതമ, രജത ചകോരം നേടിയ ആലം, മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് – ഫിപ്രസി പുരസ്കാരങ്ങൾ നേടിയ അവർ ഹോം, മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് പുരസ്കാരം കരസ്ഥമാക്കിയ അറിയിപ്പ്, നവാഗത സംവിധായകനുള്ള ഫീപ്രസി കരസ്ഥമാക്കിയ 19(1)എ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ഓപ്പണ്‍ ഫോറം ഇന്ന്‌ തുടങ്ങും
തളിപ്പറമ്പ്‌
ഹാപ്പിനെസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച്‌ ഓപ്പൺ ഫോറം ചൊവ്വാഴ്ച തുടങ്ങും. വൈകിട്ട് നാലിന് തളിപ്പറമ്പ് രാജാസ് കൺവൻഷൻ സെന്ററിൽ ‘രാഷ്ട്രീയ സിനിമയും പ്രചാരണ സിനിമയും’ വിഷയത്തിലാണ് ഓപ്പൺഫോറം. പി പ്രേമചന്ദ്രൻ മോഡറേറ്ററാകും. പ്രിയനന്ദനൻ, വി കെ ജോസഫ്, ഷെറി ഗോവിന്ദ്, കെ രാമചന്ദ്രൻ, ജി രാരിഷ് എന്നിവർ പങ്കെടുക്കും.

സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക് 
വിധേയനാക്കും: അടൂർ ഗോപാലകൃഷ്‌ണൻ
തളിപ്പറമ്പ്‌
സിനിമ മനുഷ്യനെ ആത്മപരിശോധനയ്‌ക്ക് വിധേയനാക്കുമെന്ന്‌ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. സമഷ്ടിയുടെ ഭാഗമാണ് നമ്മൾ ഓരോരുത്തരുമെന്ന് ഓർമപ്പെടുത്തുന്നതാണ്‌ സിനിമ. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള കലകൾക്കൊപ്പം നിൽക്കുന്ന ലോകത്തിലെ മഹത്തായ കലാരൂപമാണ് സിനിമ. ഇന്നിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്ന കലാരൂപമായി സിനിമയും മാറുകയാണ്‌. സാഹിത്യ സൃഷ്ടി വായിക്കുന്നതിനപ്പുറമുള്ള അനുഭൂതിയാണ് സിനിമ നൽകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ളവൻ സന്തോഷിക്കുമ്പോഴാണ് ഒരാൾക്ക് സ്വയം സന്തോഷവാനായി മാറാൻ കഴിയുകയുള്ളൂവെന്നും അത്തരമൊരു സാമൂഹ്യ സൃഷ്ടിക്കുള്ള ചുവടുവയ്‌പ്പായി ഹാപ്പിനസ് ഫെസ്റ്റിവൽ മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് മൊട്ടമ്മൽ മാളിലെ രാജാസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. ആയിരക്കണക്കിന് വർഷങ്ങളുടെ സാമൂഹിക -സാംസ്‌കാരിക ചരിത്ര പാരമ്പര്യമുള്ള തളിപ്പറമ്പിന്റെ പെരുമ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പാം ദി ഓർ പുരസ്‌കാരം ലഭിച്ച ‘ട്രയാംഗിൾ ഓഫ് സാഡ്നെസ്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു.


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KANICHAR43 mins ago

ഉപ തിരഞ്ഞെടുപ്പ് ; കണിച്ചാർ കോൺഗ്രസിൽ പ്രതിസന്ധി

Kannur6 hours ago

നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

Kerala6 hours ago

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും സൗജന്യ യൂണിഫോം വിതരണം

Kannur6 hours ago

വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ്

Kerala7 hours ago

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Kannur8 hours ago

ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kerala8 hours ago

ദേശീയ വിര വിമുക്ത ദിനം; 19 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നാളെ വിര നശീകരണ ഗുളിക നൽകണമെന്ന് ആരോഗ്യ മന്ത്രി

Kerala8 hours ago

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന

Kannur9 hours ago

വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയുമായി ബൈജു

Kerala10 hours ago

ട്രെക്കിങ് വൈബുമായി മറയൂര്‍; മനസ്സിളക്കി ജീപ്പ് സവാരി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!