കഥയുടെ കുലപതിക്ക് സമർപ്പണമായി സംഗീതാർച്ചന

Share our post

കണ്ണൂർ: സംഗീത സഭയുടെ ആഭിമുഖ്യത്തിൽ, 94ാം ജന്മദിനമാഘോഷിച്ച കണ്ണൂരിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പദ്മനാഭനുള്ള സമർപ്പണമായി ശാസ്ത്രീയ സംഗീത വിരുന്ന്. ഐ.എം.എ ഹാളിലാണ് ടി. പദ്മനാഭന് പിറന്നാൾ സമർപ്പണമായി സംഗീതാർച്ചന നടന്നത്.

പരിപാടിയിൽ മുഖ്യാതിഥിയായി ടി.പദ്മനാഭൻ പങ്കെടുത്തു. സംഗീതസഭയുടെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷമുള്ള നൂറാമത്തെ സംഗീതകച്ചേരിയാണിതെന്ന് സംഗീത സഭ പ്രസിഡന്റ് കെ. പ്രമോദും സെക്രട്ടറി ഒ.എൻ. രമേശനും പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തും കഴിവു തെളിയിച്ച സംഗീതജ്ഞരാണ് ഇന്നലെ കണ്ണൂരിലെത്തിയത്. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ആകാശവാണി ദൂരദർശൻ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റ് ഡോ.ശ്രേയസ് നാരായണനാണ് സംഗീത കച്ചേരിക്ക് നേതൃത്വം നൽകിയത്.വയലിൻ നെല്ലൈ കെ. വിശ്വനാഥനും മൃദംഗം ഡോ. വി.ആർ. നാരായണ പ്രകാശും ഘടം ആലുവ ആർ. രാജേഷും മുഖർശംഖ് കണ്ണൂർ പി.കെ. സന്തോഷും കൈകാര്യം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!