പേരാവൂരിൽ “ശ്രേയ തിരൂര്‍പൊന്ന്” പ്രവര്‍ത്തനം തുടങ്ങി

പേരാവൂര്‍: ടൗണില്‍ “ശ്രേയ തിരൂര്‍പൊന്ന്” എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ റജീന സിറാജ് അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം ബഷീര്‍, വ്യാപാരി വ്യവസായ സമിതി പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്,പി. പുരുഷോത്തമൻ,വി.കെ സുരേന്ദ്രന്‍, ശ്രേയസ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.