വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ല; മുഖ്യമന്ത്രി
വികസന പ്രവര്‍ത്തനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് എതിര്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ നാടിന്റെ ഭാവിയും നാട്ടുകാരുടെ താല്‍പര്യവും ശ്രദ്ധിക്കുന്ന ഒരു സര്‍ക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കിഫ്ബി ഫണ്ടുപയഗിച്ച് നിര്‍മിക്കുന്ന ചേരിക്കല്‍-കോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം കോട്ടത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപത്തി അയ്യായിരം കോടി രൂപയുടെ വികസന പ്രവൃത്തികളാണ് കിഫ്ബി വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നത്. ഇത് കാണുമ്പോള്‍ അപൂര്‍വ്വം ചിലര്‍ക്ക് ചില മനപ്രയാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. അവര്‍ വികസനത്തിനെതിരായി ചിന്തിക്കും, തെറ്റിദ്ധാരണ പരത്തും എന്നാല്‍ നാടിന് ഇതേ പറ്റി നല്ല ബോധ്യമുണ്ട് നാട്ടുകാര്‍ എതിര്‍ക്കുന്നവര്‍ക്കൊപ്പമല്ല, സര്‍ക്കാറിനൊപ്പമാണ് നില്‍ക്കുന്നത്.
മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കും അതിലെ ഉഭയങ്ങള്‍ക്കും മതിയായ നഷ്ട പരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.ദേശീയപാതാ വികസനത്തിന് വേണ്ട ഭൂമിയുടെ 99% വും ഏറ്റെടുത്ത് കഴിഞ്ഞു. നല്ല നഷ്ടപരിഹാരവും നല്‍കി.എതിരാളികള്‍ പോലും തുറന്ന് സമ്മതിക്കുന്ന കാര്യമാണിത്.
യാത്രാ സൗകര്യം വര്‍ദ്ധിക്കണമെന്നത് നാട്ടുകാര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ഗതാഗത സൗകര്യമേറുന്നത് വികസനത്തിനും വഴിവെക്കും. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ്, പാലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.