കൊളംബോ പഴങ്കഥ, വിഴിഞ്ഞം ഇനി ഇന്ത്യയെ നയിക്കും

തിരുവനന്തപുരം : നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം തുറമുഖം മാറും. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ തുറമുഖമായും വിഴിഞ്ഞം മാറും.
കഴിഞ്ഞ വർഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടി ഡോളറിന്റെ കയറ്റുമതിയുമാണ് ഇന്ത്യ നടത്തിയത്. ഇതിനായി കൊച്ചി അടക്കം സർക്കാരിന്റെ പന്ത്രണ്ട് പോർട്ടുകളും അദാനിയുടെ പന്ത്രണ്ടു പോർട്ടുകളും പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്. വീഡിയോ കാണാം.